/sathyam/media/post_attachments/8QRUMHez013jPlbxEieu.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ട്രേഡേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് കം ഷോപ്പിംഗ് കോപ്ലക്‌സിന്റെയും നീതി മെഡിക്കല്‍ ലാബിന്റെയും ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെയും ഷോപ്പിംഗ് കോപ്ലക്‌സിന്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.
സൊസൈറ്റി പ്രസിഡന്റ് ഇ.എം. ചാക്കോ എണ്ണയ്ക്കാപ്പള്ളില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തില്‍ നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
പ്രമോട്ടിംഗ് കമ്മിറ്റി മെമ്പര്‍മാരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയും സൊസൈറ്റിയുടെ നീതി മെഡിക്കല്‍ ലാബിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേക ആനുകൂല്ല്യ പ്രഖ്യാപനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ് കുട്ടിയും നിര്‍വഹിക്കും.
സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.ജെ. ജോണി കടപ്പൂരാന്‍, മുന്‍ എംഎല്‍എമാരായ പി.എം. മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ടി.ഡി. ജോസഫ്, കെ.ജയകൃഷ്ണന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍. അജിത്ത്കുമാര്‍, സഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രി, സൊസൈറ്റി സെക്രട്ടറി രഞ്ജിത്ത് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us