കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാര്‍ഡ് സമ്മേളനങ്ങള്‍ക്കും മണ്ഡലം സമ്മേളനങ്ങള്‍ക്കും രൂപരേഖയായി

New Update

publive-image

കുറവിലങ്ങാട്: കേരള കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച് രണ്ടാം ഘട്ടമായി സംസ്ഥാന തലത്തില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് ഷെഡ്യുള്‍ പ്രകാരം നിയോജക മണ്ഡലത്തിലെ 12 മണ്ഡലങ്ങളിലേയും വാര്‍ഡ് സമ്മേളനങ്ങള്‍ക്കും മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്കും രൂപരേഖയായി.

Advertisment

റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസറായി പയസ് കുര്യനെയും കടുത്തുരുത്തി നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസറായി പി. ജെ. ജോര്‍ജ്ജ് പടിഞ്ഞാറെ പുല്ലൻന്താനിക്കലിനെയും സംസ്ഥാന വരണാധികാരി നിയമിച്ചു.

കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിലവിലുള്ള മെമ്പര്‍ഷിപ്പ് പുതുക്കിയതും പുതുതായി ചേര്‍ത്തതുമായി 21000 മെമ്പര്‍ഷിപ്പുകളാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ നിലവില്‍ വന്നത്. ഈ മെമ്പര്‍ഷിപ്പ് വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡ് തലം മുതല്‍ സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കം കുറിക്കുന്നത്.

ജനുവരി 16, 17, 18, 19 തീയതികളില്‍ വാര്‍ഡ് സമ്മേളനങ്ങളും ജനുവരി 28, 29 തീയതികളില്‍ മണ്ഡലം സമ്മേളനങ്ങളും നടത്തുന്നതിനാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പരമാവധി സമ്മേളനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി.യും സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളും സംബന്ധിക്കും.

നിയോജക മണ്ഡല സംഘടന സമ്മേളനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ജോര്‍ജ്ജ് എക്‌സ്. എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. എം. മാത്യൂ ഉഴവൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, ബിജു മറ്റപ്പള്ളി, നിയോജക മണ്ഡലം ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ടി. എ. ജയകുമാര്‍, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടന്‍, പ്രസാദ് ചെമ്മല, മനോഹരന്‍ കെ. എസ്., മണ്ഡലം പ്രസിഡന്റുമാരായ സിബി മാണി, പി. റ്റി. കുര്യന്‍, തോമസ് പുളിയ്ക്കയില്‍, മാമച്ചന്‍ അരീക്കതുണ്ടത്തില്‍, ബോബി മാത്യൂ, ജോസ് തൊട്ടിയില്‍, റോയി മലയില്‍, സേവ്യര്‍ കൊല്ലപ്പിള്ളി, പി. എല്‍. അബ്രാഹം, വനിതാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് നയനാ ബിജു, ദളിത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ബാബു, പി. കെ. രാജു, ജിന്‍സി എലിസബത്ത്, ബിന്‍സി സിറിയക് എന്നിവര്‍ പ്രസംഗിച്ചു.

കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിന് വേണ്ടി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലേക്ക് നിയമിച്ചിരിക്കുന്ന റിട്ടേണിങ് ആഫീസർമാരുടെ പേര് വിവരങ്ങൾ.

1. കടുത്തുരുത്തി: കെ. കെ. സ്റ്റീഫൻ, പനങ്കാലയിൽ, ഇരവിമംഗലം പി.ഓ.

2. ഞീഴുർ: ജോണി ജോസഫ്, കപ്പ്ളിങ്ങാട്ടിൽ, തിരുവമ്പാടി പി. ഓ.

3. മാഞ്ഞൂർ: ജോസ് ജേക്കബ്, കുടിലിൽ, കുറുപ്പന്തറ, മാഞ്ഞൂർ പി.ഓ.

4. കാണക്കാരി: മാത്യു എൻ.ഡി, നടുവീട്ടിൽ, കളത്തൂർ പി.ഓ.

5. മുളക്കുളം: വി. എൽ ജോർജ്, വെട്ടുവഴിയിൽ, കീഴൂർ പി.ഓ.

6. കുറവിലങ്ങാട്: ജോസ്. സി. മണക്കാട്ട്, കുറവിലങ്ങാട് പി. ഓ.

7. കിടങ്ങൂർ: പ്രൊഫ. കെ. സി ജോസ്, കോലടിയിൽ, കിടങ്ങൂർ.

8. കടപ്ലാമറ്റം: അഡ്വ. ജോയി എബ്രാഹം ,തേൻപള്ളിൽ,വയല പി. ഓ.

9. മരങ്ങാട്ടുപള്ളി: സിവി മാനുവൽ, പുല്ലാന്താനി,മരങ്ങാട്ടുപള്ളി പി.ഓ.

10. ഉഴവൂർ: സാബു മാത്യു, കോയിത്തറ, ഉഴവൂർ പി.ഓ.

11. വെളിയന്നൂർ: അഡ്വ. ഷിജോ എം ജോൺ, മേക്കാട്ടിൽ, അമനകര പി.ഓ.

12. മോനിപ്പള്ളി: കെ.വി മാത്യു, കുന്നുംപുറം, മോനിപ്പള്ളി പി. ഓ.

Advertisment