കടുത്തുരുത്തിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയും വീട്ടമ്മയും തമ്മിലുണ്ടായ മല്‍പിടുത്തത്തിനിടെ അക്രമി മരിച്ചു

New Update

publive-image

കടുത്തുരുത്തി: വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയും വീട്ടമ്മയും തമ്മിലുണ്ടായ മല്‍പിടുത്തത്തിനിടെ അക്രമി മരിച്ചു. വീട്ടമ്മയെ മാരകായുധം ഉപയോഗിച്ചു ആക്രമിക്കുകയും പീഡിപ്പിക്കാനും ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കാപ്പുംതല പാലേക്കുന്നേല്‍ സജി ഭാസ്‌കരന്‍ (55) ആണ് മരിച്ചത്.

Advertisment

സജിയുടെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പെടെ മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെ കാപ്പുംതലയിലാണ് സംഭവം. നീരാളത്തില്‍ സി.സി. ജോസഫിന്റെ (ബേബി) ഭാര്യ അന്ന (മോളി-60), ബേബിയുടെ സഹോദരങ്ങളായ സി.സി. രാജു (60), സി.സി. ജോണ്‍ (62) എന്നിവര്‍ക്കാണ് സജിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

publive-image

രാജു തെള്ളകത്തെ ആശുപത്രിയില്‍ ഐസിയുവിലും ജോണും മോളിയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും ചികിത്സയിലാണ്. ഉച്ചയോടെ ബേബിയുടെ വീട്ടിലെത്തിയ സജി വാതില്‍ തുറന്നയുടന്‍ മോളിയെ ആക്രമിച്ചു കീഴ്‌പെടുത്തുകയായിരുന്നു. മോളിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജോണ്‍, സജിയെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരെയും സജി ആക്രമിച്ചു കീഴ്‌പെടുത്തി.

ഇവരുടെ നിലവിളി കേട്ടാണ് രാജു ഓടിയെത്തുന്നത്. രാജുവിനെ ആക്രമിച്ച സജി കത്തിക്കു വയറ്റില്‍ കുത്തുകയായിരുന്നു. ഇതിനിടെ സ്വരക്ഷയ്ക്കായി കുടുംബാംഗങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് സജിക്കു സജിക്കു സാരമായി പരിക്കേല്‍ക്കുന്നത്.

കടുത്തുരുത്തി പോലീസ് സജിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സജിയുടെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ അയല്‍വാസികള്‍ക്ക് പങ്കുെണ്ടന്ന് വിശ്വസിച്ചിരുന്ന സജി പലതവണ ഇവരെ ആക്രമിച്ചിരുന്നു.

2017 ല്‍ ബേബിയുടെ സഹോദരന്‍ നീരാളത്തില്‍ തോമസിനെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സജി, അയല്‍വാസിയായ പാലേക്കുന്നേല്‍ അജിത് കുമാറിനെ കമ്പി വടിക്കടിച്ചു ഗുരുതരമായി പരിക്കേല്‍പിക്കുയും ചെയ്തിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തിയിരുന്നു.

Advertisment