New Update
/sathyam/media/post_attachments/bwLx1uLXlmSEMibCA3NH.jpg)
കോട്ടയം:പിജെ ജോസഫിനും കൂട്ടർക്കും യുഡിഎഫ് മടുത്തെങ്കിൽ മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ ചേരുന്നതാണ് അഭികാമ്യമെന്ന് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി അഭിപ്രായപ്പെട്ടു.
Advertisment
ആദരണീയനായ മാണി സാറിനെ പിന്നിൽ നിന്ന് കുത്തിയവർക്ക് കാലം മാപ്പ് കൊടുക്കില്ല. ജോസ് കെ മാണിയോടുള്ള മൃദു സമീപനം കുറുക്കന് ആട്ടിൻ മുട്ടനോട് തോന്നുന്ന സ്നേഹം മാത്രമാണ്.
തൃണമൂൽ കോൺഗ്രസ് ഒരു വിശാലമായ പാർട്ടിയാണ്. ജനനന്മയാണ് ലക്ഷ്യം. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്നതും, പാവപ്പെട്ടവരുടെ കണ്ണുനീർ ഒപ്പുന്നതുമായ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇനി ഇന്ത്യൻ രാഷ്ട്രീയം നയിക്കുക മമത നേതൃത്തം നൽകുന്ന സഖ്യമായിരിക്കുമെന്നും സലിൻ കൊല്ലംകുഴി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us