New Update
/sathyam/media/post_attachments/3pnNTmVOWWFidKAhphYt.jpg)
കുറവിലങ്ങാട്: ജില്ലയിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ കോട്ടയം ജില്ലയിലെ ഏക സിഎഫ്എൽടിഎസ്സിൽ രോഗികളുടെ രോഗം നിർണ്ണയിക്കുന്ന ആർടിപിസിആർ ജീവനക്കാരുടെ കുറവുമൂലം നിർത്തലാക്കിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനരാരംഭിക്കുവാനുള്ള നടപടികൾ വൈകുന്നു.
Advertisment
ഉഴവൂർ ഡോ. കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് പരിശോധന വിഭാഗമായ ആർടിപിസിആർ വളരെ ഉപകാരപ്രദമായതായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും പിന്നീട് അവരെ എൻആർഎച്ച്എം പിരിച്ച് വിട്ടതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
ഉഴവൂർ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ ടെസ്റ്റ് കേന്ദ്രം ഉടൻ പുനരാരംഭിക്കണമെന്ന് അധികൃതരോട് ഉഴവൂര്‍ പൗരസമിതി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us