ഉഴവൂരിലെ സർക്കാർ വക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ ടെസ്റ്റ് നിർത്തിയത് വഴി സ്വകാര്യ ലാബുകള്‍ക്ക് ചാകര !

New Update

publive-image

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ സർക്കാർ തല ഏക സിഎഫ്എൽടിഎസ്സ് പ്രവർത്തിക്കുന്ന ഉഴവൂരിലെ ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ ടെസ്റ്റ് നിർത്തിയത് വഴി സ്വകാര്യ ലാബുകളാണ് കൊള്ളലാഭം കൊയ്യുന്നത്.

Advertisment

സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ ആർടിപിസിആർ പരിശോധന തികച്ചും സൗജന്യമാണ്. ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ കോവിഡ് രോഗ നിർണ്ണയം നടത്താൻ കിലോമീറ്റർ അകലെയുള്ള പാലാ താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തണം.

ഉഴവൂരിലെ സർക്കാർ ആശൂപത്രി പരിധിയിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തുവാൻ സ്വകാര്യ ലാബുകളും, സ്വകാര്യ ആശുപത്രികളും മാത്രമേ ഉള്ളൂ. അടിയന്തരമായി ഉഴവൂർ സർക്കാർ വക ഡോ കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആർടിപിസിആർ പരിശോധന എത്രയും വേഗത്തിൽ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉഴവൂരിലെ പൗരസമിതി ആവശ്യപ്പെട്ടു.

Advertisment