ലേബർ ഇൻഡ്യ കോളേജ് ആരോഗ്യജാലകം ക്യാമ്പിന് സമാപനം

New Update

publive-image

ലേബർ ഇൻഡ്യ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിവന്ന ആരോഗ്യജാലകം - പഞ്ചദിന ക്യാമ്പ് ഉദ്ഘാടന വേളയില്‍

Advertisment

ഉഴവൂർ: ലേബർ ഇൻഡ്യ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിവന്ന ആരോഗ്യജാലകം - പഞ്ചദിന ക്യാമ്പ് സമാപിച്ചു. സമാപന ദിവസം ലേബർ ഇൻഡ്യ കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഉറവിട മാലിന്യ നിർമ്മാർജ്ജന കമ്പോസ്റ്റ് പിറ്റ് നാടിന് സമർപ്പിച്ചു.

തുടർന്ന് ആറാം വാർഡിലെ സാംസ്‌കാരിക നിലയത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസും, ശേഷം വിദ്യാർത്ഥികളും, ഉഴവൂർ കല്ലട കോളനി നിവാസികളും ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ സമാപന സമ്മേളനത്തിൽ എം.എൽ. എ. മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും, വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കുകയൂം ചെയ്തു.

കോവിഡ് കാലത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത്‌ ആറാം വാർഡ് മെമ്പർ ബിനു ജോസിനെ കോവിഡ് വാരിയർ ആയി തിരഞ്ഞെടുക്കുകയും, യോഗത്തിൽ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളായ സ്റ്റെനിമോൻ സണ്ണിയെ ക്യാമ്പിലെ മികച്ച ക്യാമ്പെർ ആയും. ദീപ്തി കെ ബാബു വിന്റെ നേതൃത്വത്തിൽ ഉള്ള ടീമിനെ മികച്ച ടീം ആയും, എബി ജോസഫിനെ മികച്ച ഫിനാൻസ് കമ്മിറ്റി മെമ്പർ ആയും തിരഞ്ഞെടുത്തു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ. തങ്കച്ചൻ, വാർഡ് മെമ്പർമാരായ ബിനു ജോസ്, എലിയാമ്മ കുരുവിള, ലേബർ ഇന്ത്യ കോളേജ് അക്കാഡമിക് ഡയറക്ടർ പ്രൊഫ. ജോസ് പി മറ്റം എന്നിവർ സംസാരിച്ചു.

Advertisment