/sathyam/media/post_attachments/G9CsrOvKqwZHtSk2Adiy.jpg)
പാലാ: കൗൺസിലിലെ അഡീഷൽ അജണ്ടയെച്ചൊല്ലി പാലാ നഗരസഭയിൽ പുതിയ വിവാദം. കഴിഞ്ഞ കൗൺസിൽ യോഗത്തിലെ അഡീഷണൽ അജണ്ടയെ ചൊല്ലി ഇന്നലെ നടന്ന കൗൺസിലിനിടെ മുനിസിപ്പൽ ആക്റ്റ് ഉദ്ധരിച്ച് അഡീഷണൽ അജണ്ട എടുക്കരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ കൗൺസിലർ സിജി ടോണി ക്കെതിരെ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര രംഗത്തു വന്നു. സിജി ടോണി പ്രതിപക്ഷ നേതാവാകാൻ മൽസരിക്കുന്നുവോയെന്നാണ് ചെയർമാൻ വിമർശിച്ചത്.
ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയായ സിജി ടോണിയുടെ പ്രസ്താവന മുനിസിപ്പൽ അക്ടിൻ്റെ ഏതാനും ഭാഗങ്ങൾ ആരോ എഴുതി കൊടുത്തത്, മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടും ആക്ട് പഠിച്ചു എന്ന സ്വയംഭാവം കൊണ്ടാണെന്നും ചെയർമാൻ പറഞ്ഞു. മനസിലാക്കി പഠിച്ചിരുന്നെങ്കിൽ, ഇത്തരത്തിലുള്ള അല്പത്ത പ്രശസ്തിക്ക് വേണ്ടി ഇങ്ങനെയൊരു പ്രസ്താവന നടത്തില്ലായിരുവെന്നും ആൻ്റോ ജോസഫ് വിമർശിച്ചു.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രൊഫസർ സതീഷ് ചൊള്ളാനി ഉന്നയിച്ചത് ഇത്രയും അജണ്ടകൾ അടിയന്തര കൗൺസിലിൽ എടുക്കരുതെന്നും, പഠിക്കാൻ അവസരം കിട്ടുന്നില്ലായെന്നുമായിരുന്നു. അതിൻ്റെ അന്തസത്ത ഉൾകൊണ്ടു തന്നെയാണ് ഇന്നലെ നടന്ന കൗൺസിലിൽ അജണ്ട വച്ചിരുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി. എന്നാൽ അതിനെയും മറികടന്ന് സിജി ടോണി പുതിയ എതിർപ്പുമായി രംഗത്തു വരികയായിരുന്നു.
മുനിസിപ്പൽ ആക്ട് പ്രകാരം കൗൺസിലിൽ സന്നിഹിതരായിരിക്കുന്ന ഒരാളെങ്കിലും എതിർത്താൽ അഡീഷണൽ അജണ്ടകൾ ഒന്നുപോലും എടുക്കാൻ പാടില്ല എന്നാണ്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള നാല് അഡിഷണൽ അജണ്ടകൾ എടുത്തപ്പോൾ സിജി ടോണി ഉൾപ്പെടെയുള്ള ആരും എതിർക്കുകയോ എടുക്കാൻ പാടില്ലെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞു. അതു കൊണ്ട് നിയമപരമായി തന്നെ നാല് അജണ്ടകളും ആരുടെയും എതിർപ്പില്ലാതെ ഏകകണ്ഠേന പാസ്സാക്കുകയും ചെയ്തിതിരുന്നു.
അന്ന് എതിർപ്പു പറഞ്ഞിരുന്നുവെന്ന് കൗൺസിലർ കള്ളം പറഞ്ഞാൽ പോലും കൗൺസിൽ കഴിഞ്ഞു 48 മണിക്കൂറിനകം സെക്രട്ടറിക്ക് രേഖാമൂലം നിയമപരമായി പരാതി/വിയോജിപ്പ് നൽകാമായിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നീട് 20 ദിവസം കഴിഞ്ഞപ്പോഴാണ് കൗൺസിലർ സിജി ടോണിക്ക് ബോധോദയമുണ്ടായതെന്നും ബസ് പോയി കഴിഞ്ഞ് കൈനീട്ടിയിട്ട് എന്തോ കാര്യമെന്നും ആൻ്റോ പടിഞ്ഞാറെക്കര പരിഹസിച്ചു.
കഴിഞ്ഞ കൗൺസിലിൽ അഡീഷണലായി എടുത്ത വിഷയങ്ങൾ പ്രാധാന്യമുള്ളതു തന്നെ ആയിരുന്നു. കുടിവെള്ളം ഇല്ലാതെ വിഷമിക്കുന്ന 70 വീടുള്ള പരമലകുന്ന് കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ, പാലാ നഗരസഭയിൽ വിജയകരമായി എല്ലാ മേഖലകളിലും ചർച്ച നടത്തി പൂർത്തികരിച്ച അതിദാരിദ്രസർവ്വേ പ്രകാരം അംഗീകരിച്ച 6-ഗുണഭോക്താക്കൾക്ക് അംഗീകാരം നൽകുക, ജെൻഡർ ബഡ്ജറ്റ് 2022-23 നടപ്പാക്കുന്ന അതിലേക്കായി സമയും തിയതിയും നിശ്ചയിക്കുക, കോവിഡ് രോഗികൾക്കുള്ള ഭക്ഷണം നഗരസഭ ഉച്ചഭക്ഷണ ശാലയിൽ നിന്നും അനുവദിക്കുക എന്നീ വിഷയങ്ങളാണ് അഡീഷണൽ അജണ്ടയിൽ ഉണ്ടായിരുന്നത്.
ഈ കാര്യങ്ങൾ പഠിക്കാൻ സമയം ആവശ്യമാണൊയെന്നും ചെയർമാൻ ചോദിച്ചു. നഗരസഭാ നടപ്പാക്കാനുദ്ദേശിക്കുന്ന ജനക്ഷേമ പദ്ധതികളെ അവഹേളിക്കുകയാണോ സിജി ടോണി ഈ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
പുതിയ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സംശയമുള്ള കൗൺസിലർമാർക്ക് നിയമം നേരിട്ട് പഠിക്കാൻ ചെയർമാൻ്റെ ഓഫിസിലും, മുനിസിപ്പൽ ലൈബ്രററിയിലും പ്രവർത്തന സമത്ത് മുനിസിപ്പൽ അക്ട് റഫറൻസിന് വയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും ചെയർമാൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us