ജോസഫ് ഗ്രൂപ്പ് കൗൺസിലർ സിജി ടോണി പുര കത്തുമ്പോൾ വാഴവെട്ടാൻ ശ്രമിക്കുന്നു - പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര

New Update

publive-image

പാലാ: നഗരസഭയിൽ ഓരോ വാർഡിലും ശരാശരി 200 ഓളം വഴിവിളക്കുകൾ ആണ് തെളിയുന്നത്. ആയതു ഇലക്ട്രാണിക് ഉപകരണങ്ങൾ ആയതിനാൽ എത്ര ശ്രമിച്ചാലും വോൾട്ടേജ് വേരിയേഷൻ, കാലപ്പഴക്കം, കാലാവസ്ഥ എന്നീ കാരണങ്ങളാൽ ഒരു ചെറിയ ശതമാനം കേട് വരും എന്നത് ആർക്കും മനസ്സിലാകുന്ന ഒരു സത്യം ആണ്. അതുകൊണ്ട് തന്നെ ഒന്നോ, രണ്ടോ ലൈറ്റ് തെളിയാതെ വരുമ്പോൾ ഉടൻ തന്നെ വന്ന് നന്നാക്കുക അപ്രായോഗികമാണ്.

Advertisment

എങ്കിലും 26 വാർഡിലും പരമാവധി പരാതിയില്ലാതെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ കൗൺസിലർമാരും അതിൽ സഹകരിക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പ് കൗൺസിലറായ സിജി ടോണിയുടെ വാർഡിലെ മുഴുവൻ ലൈറ്റുകളും ഒരു മാസം മുമ്പേ നന്നാക്കിയതാണ്. 26- വാർഡുകളിലും ഏറ്റവും ആദ്യം വൈദ്യുതവിളക്കുകൾ നന്നാക്കിയത് സിജി ടോണിയുടെ വാർഡിൽ ആയിരുന്നു.

എന്നാൽ 200 ലധികം ലൈറ്റുകൾ ഉള്ള വാർഡിൽ 5% ലൈറ്റുകൾ തെളിയുന്നില്ല എന്ന കാരണത്താലാണ് വിലകുറഞ്ഞ പ്രശ്സ്തിക്ക് വേണ്ടി ഈ നാടകം കളിക്കുന്നത്. കൗൺസിലർ ആയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കോവിഡ് മഹാമാരി മൂലം കേരളത്തിലെ നഗരസഭകൾ എല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണന്നുള്ള വസ്തുത കൗൺസിലർക്ക് മനസ്സിലാക്കാൻ സാധിക്കാത്തതാണോ, അതോ രാഷ്ട്രിയ വൈരാഗ്യം നിമിത്തം പുര കത്തുമ്പോൾ വാഴവെട്ടുന്നതാണോയെന്ന് സിജി ടോണി വ്യക്തമാക്കണമെന്നു ചെയർമാൻ അറിയിച്ചു.

സർക്കാരിൽ നിന്ന് 9 കോടിയോളം രൂപ നഗരസഭയ്ക്ക് ലഭിക്കാൻ ഉണ്ട്. കോ വിഡ് രോഗികൾക്ക് ചികിത്സാ സൗകര്യത്തിനും, ഭക്ഷണത്തിനുമായി ചിലവഴിച്ച ഒരു കോടി മേൽ രൂപ വേറെയും സർക്കാരിൽ നിന്നും ലഭിക്കാനുണ്ട്.

സർക്കാരിൽ നിന്നും വികസന പ്രവർത്തനങ്ങൾക്കായി അനവദിച്ച തുകയിൽ നിന്ന് കോടിയിൽ അധികം രൂപ സാമ്പത്തിക പ്രതിന്ധി മൂലം വെട്ടി കുറച്ചിട്ടുണ്ട്. തന്മൂലം നഗരസഭ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളിൽ തുക കുറവ് വരുത്തേണ്ടതായി വന്നിട്ടുണ്ട്.

അത് സർക്കാരിൻ്റെയോ നഗരസഭ ഭരണകർത്താക്കളുടെയോ കുഴപ്പം അല്ല. കോവിഡ് മഹാമാരി മൂലമാണ്. കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ സമീപ പഞ്ചായത്തുകൾ എല്ലാം കോവിഡ് പരിശോധന കേന്ദ്രങ്ങൾ നിർത്തലാക്കിയപ്പോൾ നഗരസഭയുടെ നിയന്ത്രണത്തിട്ടുള്ള ജനറൽ അശ്രുപതിയിൽ നഗരസഭയിലെ മാത്രമല്ല, സമിപ പഞ്ചായത്തുകളിലെപോലും കോവിഡ് രോഗികളെ കൂടി സൗജന്യ ഭക്ഷണവും മികച്ച ചികിത്സ സൗകര്യവും നൽകി പരിചരിച്ച് വന്നിരുന്നു. ഇതിന് സംസ്ഥാന തല പ്രശംസയും നഗരസഭയ്ക്ക് ലഭിക്കുകയുണ്ടായി. ഇതിൻ്റെ ബാധ്യതയെല്ലാം നഗരസഭയാണ് ഏറ്റെടുത്തത്.

ഇനി തെരുവ് വിളക്ക് കളുടെ കാര്യം എടുത്താൽ 5000 തോളം തെരുവ് വിളക്കുകൾ നഗരസഭയിൽ ഉണ്ട്. ഇത് എഎംസി (ആനുവൽ മെയിന്റനൻസ് കോൺട്രാക്ട്) വ്യവസ്ഥയിൽ കരാർ ലേലം ചെയ്ത് നൽകുകയാണ് ചെയ്യാറ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം, കഴിഞ്ഞ വർഷത്തേക്കാൾ 5- ലക്ഷം രൂപയോളം കുറച്ചാണ് കരാർ പരസ്യം നൽകിയത്.

‍പക്ഷേ ഏറ്റെടുക്കാൻ കരാറുകാർ വന്നില്ല. തന്മൂലം നഗരസഭയിലെ മുഴുവൻ ലൈറ്റുകളും ഏറെക്കുറെ കെട്ട് കിടക്കന്ന അവസ്ഥ ഏതാനും നാൾ സംജാതമായിരുന്നു. അതു കൊണ്ട് ചെയർമാൻ എന്ന നിലയിൽ വളരെ നിർബന്ധിച്ചാണ് പഴയ കരാറുകാരനെകൊണ്ട് തന്നെ കരാർ എടുപ്പിച്ചത്. എന്നിരുന്നലും ശക്തമായ കാലവർഷത്തിനു ശേഷം 26 വാർഡിലും ലൈറ്റുകൾ തെളിയിച്ചിരുന്നു.

ഹൈമാസ്റ്റ് ലൈറ്റുകളും എഎംസി വ്യവസ്ഥയിലാണ് നന്നാക്കുന്നത്. അത് ലേലം ചെയ്ത് കരാർ ഉറപ്പിച്ചിട്ടുണ്ട്. കൊട്ടാരമറ്റം ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ഉടൻ നന്നാക്കും. പോരായ്മകൾ ആരുടെ വാർഡ് എന്ന് നോക്കാതെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അത് മുൻഗണനാ ക്രമത്തിൽ പെയ്തു തീർക്കുന്നതാണ്.

അതിന് മെഴുകുതിരി കത്തിച്ച് എൻ്റെ മുൻപിൽ മുട്ടിൽ നിൽകേണ്ട ആവശ്യമില്ല. ഞാൻ ദൈവം അല്ല. ചീഞ്ഞ പബ്ളിസിറ്റി വെടിഞ്ഞു നല്ല ബുദ്ധി കിട്ടാൻ കുരിശുപള്ളി മാതാവിൻ്റെ മുൻപിലാണ് കൗൺസിലർ സിജി ടോണി മുട്ടുകുത്തി പ്രാർത്ഥിക്കേണ്ടതെന്നും ആൻ്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.

Advertisment