റോഡില്‍ കിടന്നു പ്രതിഷേധിച്ചു; ഞീഴൂരില്‍ കെ. റെയില്‍ സംഘം പിന്‍വാങ്ങി

New Update

publive-image

കോട്ടയം: കല്ലിടുന്നതിനായി നൂറുകണക്കിനു പോലീസുകാരുടെ അകമ്പടിയോടെ ഞീഴൂര്‍ പഞ്ചായത്തിലെ വിളയംകോടെത്തിയ കെ.റെയില്‍ സംഘം കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരത്തെതുടര്‍ന്ന് പിന്‍വാങ്ങി.

Advertisment

ജനകീയ സമതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, രക്ഷാധികാരി മിനി കെ.ഫിലിപ്പ്, സമിതി വൈസ് പ്രസിഡന്റ് മാത്യു തോമസ് എന്നിവര്‍ കല്ലുമായി വന്ന വാഹനത്തിനു മുന്‍പില്‍ കിടന്നു പ്രതിഷേധിച്ചു.

publive-image

രാവിലെ കമ്പനിപടിയില്‍ നിന്നും ജനങ്ങള്‍ പ്രകടനവുമായി എത്തിച്ചേരുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വാഗ്‌വാദങ്ങള്‍ക്കും സമരത്തിനൊടുവില്‍ കെ. റെയില്‍ സംഘം തിരിച്ചുപോയി.

publive-image

പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റെ ലിജിന്‍ ലാല്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, സംസ്ഥാന ചെയര്‍മാന്‍ എം.ബി. ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍, രക്ഷാധികാരി മിനി കെ.ഫിലിപ്പ്, എ.ടി. തോമസ്, ചെറിയാന്‍ കെ. ജോസ്, ബോബന്‍ മഞ്ഞളാംമല, ജോസഫ് തോപ്പില്‍, രാജേഷ് പി.സി, അജീഷ് കുമാര്‍, പി.എസ്.വിജയന്‍, എന്‍. മണിലാല്‍, മാത്യു തോമസ്, ജിജി ഈയ്യാലില്‍, സാനു പി., ഉണ്ണി നായര്‍, സേവ്യര്‍ ഞീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

publive-image

പ്രകൃതി ദുരന്തങ്ങളും കടക്കെണിയും സൃഷ്ടിക്കുന്ന കെ റെയില്‍ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ജനരോഷം കണക്കിലെടുത്ത് ഗവണ്‍മെന്റ് പദ്ധതിയില്‍ നിന്ന് പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആശങ്ക അകറ്റി, നിയമങ്ങള്‍ പാലിച്ചേ കല്ലിടാവൂ എന്ന കോടതി നിര്‍ദ്ദേശം അവഗണിച്ച് സര്‍ക്കാര്‍ നടത്തുന്ന കല്ലിടീല്‍ തടയുമെന്ന് ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു.

Advertisment