/sathyam/media/post_attachments/YtCYpcfrqnWsoDP8Wrz7.jpg)
പാലാ: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം പാലാ നഗരസഭയിൽ ഇന്ന് രാവിലെ 9 മണിക്ക് ആചരിച്ചു. നഗരപിതാവ് ആന്റോ ജോസ് പടിഞ്ഞാറേക്കര ദേശീയ പതാക ഉയർത്തി. പരസ്പരം സ്നേഹിച്ച് ഈ മണ്ണിനെ സ്വർഗ്ഗം ആക്കാൻ നമുക്ക് ഏവർക്കും ഒരുമിക്കാം എന്നും, ഈ മണ്ണിൽ പിറന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം എന്നും ആന്‍റോ ജോസ് റിപബ്ലിക് ദിനാശംസകൾ കൈമാറി.
ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മുതിർന്ന കോൺഗ്രസ് നേതാവും, സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ പ്രൊഫസർ സതീശ് ചൊള്ളാനി റിപബ്ലിക് ദിനാഘോഷ സന്ദേശം നൽകി.
അസഹിഷ്ണുത അപസ്വരങ്ങൾ ഭാരതത്തെ ഭീതിതമാക്കുമ്പോൾ നന്മയുടെ സഹിഷ്ണതാ സുദിനങ്ങൾക്കായ് നമുക്ക് കൈകോർക്കാം എന്നും മതേതരത്വം, അഖണ്ഡതയും കാത്തുസൂക്ഷിച്ചു, ഏവർക്കും ഒറ്റക്കെട്ടായി നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നും പ്രൊഫസർ സതീശ് ഓർമിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us