New Update
/sathyam/media/post_attachments/i2x1q8Wt5GkEzxIht3fy.jpg)
കുറവിലങ്ങാട്: ഭാരതത്തിലെ സാധാരണ ജനങ്ങളുടെ പൗരാവകാശ ലംഘനങ്ങളെ ഗൗരവമായി കാണവാനും അവയുടെ പ്രവർത്തനത്തെ എതിർക്കുവാനും നാം തയ്യാറാകണമെന്ന് അഡ്വ. വി.ജി വേണുഗോപാൽ പറഞ്ഞു. ഉഴവൂർ ജയ്ഹിന്ദ് വായനശാലയിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 'ഭരണഘടന കാവലും കരുതലും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സെമിനാറും അക്ഷരസേന അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.ജി അനിൽകുമാർ ആറുകാക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, കെ സി ജോണി, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us