/sathyam/media/post_attachments/hbcw433yETWzZytNp6ll.jpg)
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ അഭിമാനകരമായി പ്രവർത്തിച്ച് വന്നിരുന്ന കോട്ടയം ടെക്സ്റ്റൈയിൽസ് മിൽ ഇന്ന് തീരാ ദുരിതത്തിലാണ്. മാസങ്ങളോളം അടഞ്ഞ് കിടന്നിരുന്ന സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ അവിടെത്തെ സ്ത്രീ തൊഴിലാളികളെ അപമാനിക്കുകയും മാനസീകമായി പീഡീപ്പിക്കുകയും ചെയ്യുന്ന നിലപാട് ആണ് മാനേജ്മെൻ്റ് സ്വീകരിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കുന്ന സ്ത്രീ തൊഴിലാളികളെ മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതികാര മനോഭാവത്തോടെ സ്ഥലം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് മാനേജ്മെൻറ് സ്വീകരിക്കുന്നത്.
ഈ അന്യായത്തിനെതിരെ തൊഴിലാളികൾ കോടതിയിൽ സമീപിച്ചാണ് നീതി നേടിയെടുത്തത്. അകാരണമായി സ്ത്രീ തൊഴിലാളികളെ പിഡിപ്പിക്കുന്ന മാനേജ്മെൻ്റിൻ്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് എഐറ്റിയുസി കടുത്തുരുത്തി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തൊഴിലാളി വിരുദ്ധ നിലപാടുകൾ അടിയന്തിരമായി അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കും എന്ന് എഐറ്റിയു സി കടുത്തുരുത്തി മണ്ഡലം കമ്മിറ്റി അറിയിച്ചു.
എഐറ്റിയുസി കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എം എസ് സുരേഷ് പ്രസിഡൻ്റ് പി.ജി. ത്രിഗുണ സെൻ, സി പി ഐ മണ്ഡലം സെക്രട്ടറി എൻ എം മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us