/sathyam/media/post_attachments/4MJwror7rKY9Ufgbg9UU.jpg)
കുറവിലങ്ങാട്:കുറവിലങ്ങാട് ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കൂൺകൃഷി, പച്ചക്കറി കൃഷി എന്നിവയുടെ വിളവെടുപ്പ് നടത്തി.
ക്രിസ്മസ് അവധിക്ക് നടന്ന എൻ എസ് എസ് സപ്തദിനക്യാമ്പിന്റെ സമയത്താണ് ഈ കൃഷികൾ ആരംഭിച്ചത്. കൃഷിഭവനിൽ നിന്ന് ലഭ്യമായ 50 ഗ്രോബാഗുകളിൽ ആണ് കുട്ടികൾ പച്ചക്കറി കൃഷി നടത്തിയത്.
ചീര, ചീനി, വഴുതന, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. ജൈവ കൃഷി രീതിയിലൂടെ നടത്തിയ കൃഷിക്ക് നല്ല വിളവെടുപ്പ് ലഭിച്ചു എന്ന പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ ആൻസി സെബാസ്റ്റ്യൻ, ആൽബിൻ ചാക്കോ എന്നിവർ അറിയിച്ചു.
/sathyam/media/post_attachments/8ot4LWodXAxzE6PfhLjW.jpg)
കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് കൂൺ കൃഷിക്ക് ആവശ്യമായ വിത്തുകൾ ശേഖരിച്ചത്. ദേവമതാ കോളേജ് ബോട്ടണി ബിരുദാനന്തരബിരുദ വിഭാഗത്തിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണ് കൂൺ കൃഷി നടത്തിയത്.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ.സി.മാത്യു വിളവെടുപ്പ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . കോളേജ് ബർസാർ ഫാ.ഡോ. ജോയൽ പണ്ടാരപറമ്പിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് സിനെ അഭിനന്ദിച്ച് സംസാരിച്ചു. വോളണ്ടീയർ സെക്രട്ടറിമാരായ ശ്രീജിത്ത് വി. ആർ,മെറിൻ ജോസഫ് എന്നിവർ നന്ദി അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us