രക്തദാനത്തിന് ബ്ലോഗ്സ്പോട്ടുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് എന്‍സിസി കേഡറ്റുകൾ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റ്ന്റെ അഭിമുഖത്തില്‍ എന്‍സിസി കേഡറ്റുകൾ ബ്ലോഗ്സ്പോട്ടുമായി രംഗത്ത് എത്തിരിക്കുന്നു. കോവിഡ് പ്രതികൂല സാഹചര്യത്തില്‍ രോഗികള്‍ക്ക് അവശ്യമായ രക്തം ലഭിക്കുന്നതിന് ദൗര്‍ലഭ്യം നേരിടുന്നു മനസ്സിലാക്കി ആണ് ക്യാപ്റ്റൻ സതീഷ് തോമസിന്റെ നേതൃത്വത്തില്‍ ദേവമാതാ എന്‍എസ്എസ് കേഡറ്റുകൾ ഇതിന് ആരംഭം കുറിച്ചത്.

Advertisment

രക്തദാതാക്കളെയും രക്തദാനത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു ഓൺലൈൻ ബ്ലോഗ്സ്പോട്ട് ആണ് ദേവമാതാ എന്‍സിസി കേഡറ്റുകൾ നിര്‍മ്മിച്ചത്. നിരവധി ആളുകൾ അവരുടെ രക്തത്തിന്റെ വിശദാംശങ്ങൾ നൽകുന്ന ഓൺലൈൻ ഫോം സജീവമായി പൂരിപ്പിച്ചതിനാൽ അത് രക്തദാന ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. ഇത് സമൂഹത്തിന് വളരെ ഗുണകരമാണ്.

Advertisment