മാണി സി കാപ്പൻ കണ്ണ് തുറന്ന് കാണണം: കേരള യൂത്ത് ഫ്രണ്ട് (എം)

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി പാലായിലെ വലവൂരിൽ ആരംഭിച്ച ഐഐഐടി വന്നതിലൂടെ വലവൂരും സമീപപ്രദേശങ്ങളിലും ഉണ്ടായ മാറ്റം കണ്ണു തുറന്ന് കാണാൻ എംഎല്‍എ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ് എൽബി അഗസ്റ്റിൻ, പാലാ നിയോജകമണ്ടലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.

Advertisment

പാലായിൽ ഐഐഐടി "പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ" എന്ന പാലാ എംഎൽഎയുടെ മുൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. ലോകോത്തര നിലവാരമുള്ള ഒരു വിഭ്യാഭ്യാസ സ്ഥാപനത്തെ മുഴുവൻതേങ്ങായോടും, പാലാക്കാരെ പട്ടികളോടും ഉപമിച്ച എംഎല്‍എ, പാലായിലെ ജനങ്ങളോട് തന്റെ അറിവില്ലായ്മ ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് വേണ്ടെതെന്നും അവർ പറഞ്ഞു.

ജോസ് കെ മാണി എംപി എന്ന നിലയിൽ വലവൂർ ഐഐഐടിയിലേക്ക് ഉൾപെടെ കോട്ടയം ജില്ലയിൽ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളുടെ സുസ്ഥിതി പരിശോധിക്കുവാൻ മാണി സി കാപ്പനും കൂടെയുള്ളവരും തയ്യാറാവണം.

നേട്ടങ്ങളൊന്നുമില്ലാതെ, കെ.എം മാണിസാർ കൊണ്ടുവന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിലൂടെ കാപ്പൻ സ്വയം എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് ചെയ്യുന്നതെന്ന് യൂത്ത് ഫ്രണ്ട് (എം) നേതാക്കൾ ആരോപിച്ചു.

Advertisment