പാലായില്‍ നഗരസഭാ സേവനങ്ങൾ ഇനിമുതൽ ഓൺലൈനിലും...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പൊതുവായ സംവിധാനമാണ് സിറ്റിസൺ പോർട്ടൽ.

Advertisment

പൊതുജനങ്ങളിൽ ഇതു സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി നാളെ തിങ്കളാഴ്ച രാവിലെ 11.45 മുതൽ ഒരു ഓൺലൈൻ പരിശീലനം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തുന്നതാണ്. തുടർന്ന് 12 മണി മുതൽ വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് അപേക്ഷകൾ സമർപ്പിക്കൽ, പുതുക്കൽ എന്നിവ സംബന്ധിച്ചും പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

പൊതുജനങ്ങൾക്ക് ഓൺലൈൻ ആയിട്ടു പങ്കെടുക്കാവുന്നതും, തുടർന്ന് നഗരസഭാ സേവനങ്ങൾക്ക് ഓൺലൈനിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു.

പരിശീലനങ്ങൾ സംബന്ധിച്ചുള്ള ലിങ്ക് ചുവടെ ചേർത്തിട്ടുണ്ട്. എല്ലാ നഗരസഭാ നിവാസികളും വ്യാപാര സ്ഥാപന ലൈസൻസ്സികളും പുതുതായി നഗരസഭയിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരും പ്രസ്തുത യോഗത്തിൽ ഓൺലൈനായി പങ്കെടുക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഗൂഗിൾ ലിങ്ക്: http://meet.google.com/zus-kfqv-off

Advertisment