പാലാ ജനറൽ ആശുപത്രിയുടെ ലേലം ചെയ്ത പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: നഗരസഭയുടെ തീരുമാനപ്രകാരം ലേല നടപടികൾ പൂർത്തിയാക്കി പാലാ ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു. ജിഎസ്ടി ഉൾപ്പെടെ ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ലേലതുക. ഇതുവഴി വളരെ നാളുകളായി ജനറൽ ആശുപത്രി അഭിമുഖീകരിച്ചു വന്നിരുന്ന പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.

Advertisment

publive-image

ഭാവിയിൽ പാർക്കിംഗ് സൗകര്യത്തോടു കൂടിയ ആശുപത്രം കെട്ടിടം വിഭാവനം ചെയ്യുന്നുണ്ട്. നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ സന്ധ്യ ആർ, സിപിഎം ലോക്കൽ സെക്രട്ടറി ആർ അജി, ജിൻസ് ദേവസ്യാ, വിഷ്ണു എൻ ആർ, ആർഎംഒ ഡോക്ടർ അനീഷ് ഭദ്രൻ, മുനിസിപ്പൽ എഞ്ചീനീയർ സിയാദ് തുടങ്ങിയവർ പൊളിക്കൽ നടപടികൾ വില ഇരുത്തി.

Advertisment