പാലാ-ബംഗളുരു സൂപ്പർ ഡീലക്സ് എയർ ബസ് സർവ്വീസ് ഫെബ്രുവരി 10 മുതൽ; ഓൺലൈൻ റിസർവേഷൻ തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കെഎസ്ആർടിസി പാലാ ഡിപ്പോയിൽ നിന്നും ബംഗളുരു - മൈസൂരു സർവ്വീസ് പുനരാരംഭിക്കുന്നു. കോവിഡ് നി യന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് സർവ്വീസ് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 10 മുതലാണ് ബംഗളുരു സൂപ്പർ ഡീലക്സ് എയർ ബസ് വൈകിട്ട് 09:00 ന് പാലായിൽ നിന്നും, തിരികെ വൈകിട്ട് 06:00 ന് ബെംഗളൂരു നിന്നും ആരംഭിക്കും.

Advertisment

പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗുണ്ടൽപേട്ട്, മൈസൂരു, മാണ്ഡ്യ വഴി ബെംഗളൂരു വിലെത്തും. ഓൺലൈനായി മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യുവാനായി "EnteKSRTC" ആപ്പ് അല്ലെങ്കിൽ https://online.keralartc.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സർവ്വീസ് പുനരാരംഭിക്കുന്നത്.

Advertisment