/sathyam/media/post_attachments/VB03FDs1FT3zkymKsfI4.jpg)
പാലാ:മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷിച്ചു ജീവിതത്തിലേക്ക് തിരികെ എത്തിച്ച ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ആർമി യെ അഭിനന്ദിച്ചു പാലാ പൗരവകാശ സംരക്ഷണ സമിതി യോഗം ചേർന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ പോലും ഒരു തുള്ളി വെള്ളം കിട്ടാതെ കൊടും ചൂടും തണുപ്പ്... എന്നിട്ടും 44 മണിക്കൂർ ജീവൻ പോരാട്ടം നടത്തി തളരാതെ ആത്മ വിശ്വാസത്തോടെ അതിജീവിച്ചു കാണിക്കുന്ന ബാബു യുവ തലമുറക്ക് നമുക്ക് മുന്നിൽ ഒരു ആത്മ വിശ്വാസം തന്നെയാണ്.
ഒരു ചെറിയ പ്രശ്നം വരുമ്പോൾ പോലും എല്ലാം തകർന്നു എന്ന് പറയുന്നവർ ജീവിതം അവസാനിച്ചു അവസാനിപ്പിക്കുന്നു എന്ന് പറയുന്നവർ ഇതൊക്കെ കാണുക എന്ന് യോഗത്തിൽ പ്രസംഗിച്ചു. ഇന്ത്യൻ ആർമിയുടെ കരുത്തും ഊർജ്ജവും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ആണെന്നും യോഗം കൂട്ടിച്ചേർത്തു.
യോഗത്തിൽ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, സന്തോഷ് കവുകാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം, ബിജോയ് എടേറ്റ്,എം. പി കൃഷ്ണൻ നായർ, അഡ്വ: ജോബി കുറ്റിക്കാട്ട്, അപ്പച്ചൻ ചെമ്പകുളം, ടോണി തൈപറമ്പിൽ. തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us