/sathyam/media/post_attachments/rwzpBFZkqbVSBGeokwBA.jpg)
പാലാ: ഷുഹൈബിന്‍റെ രക്തസാക്ഷിത്വം സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി.ടി രാജൻ അഭിപ്രായപ്പെട്ടു. കെ സുധാകരൻ കെപിസിസിയുടെ അധ്യക്ഷ പദവിയിൽ എത്തിയതോടെ ഷുഹൈബിനെ പോലെ പതിനായിരങ്ങളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി കേരളത്തിൽ അണിനിരക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നടത്തിയ സുഹൈബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ.വി ജോസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ഷോജി ഗോപി, ജോൺസി നോബിൾ, വി.സി പ്രിൻസ്, ബിജോയ് എബ്രഹാം, തോമസുകുട്ടി മുക്കാല, വക്കച്ചൻ മേനാംപറമ്പിൽ, ബിജു മാത്യു, റെജി നെല്ലിയാനി, ജോയ് മഠത്തിൽ, ബേബി കീപ്പുറം, മനോജ് വി.ടി, ബാബു കുഴിവേലി, കിരൺ മാത്യു, അർജുൻ സാബു, അലക്സ് ചാരംതൊട്ടിയിൽ, അക്ഷയ് ആർ, അമൽ ജോസ്, കെനെറ്റ് ജോസ്, പ്രണവ് ജയകുമാർ, അലോഷി റോയ്, ജസ്റ്റിൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us