കടുത്തുരുത്തി വലിയപള്ളിയില്‍ ഭക്തിയുടെ നിറവില്‍ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: കടുത്തുരുത്തി വലിയപള്ളിയില്‍ ഭക്തിയുടെ നിറവില്‍ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി. വികാരി ഫാ.അബ്രാഹം പറമ്പേട്ട് കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. മുന്ന് നോമ്പ് തിരുനാളിനോടുനബന്ധിച്ചു കടുത്തുരുത്തി മുത്തിയമ്മയെയും വഹിച്ചുക്കൊണ്ടു ടൗണിലൂടെയുള്ള മെഴുകുതിരി പ്രദക്ഷിണം ഇന്ന് നടക്കും.

Advertisment

സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച ദര്‍ശന സമൂഹാംഗങ്ങള്‍ മുത്തിയമ്മയ്ക്ക് അകമ്പടി സേവിക്കും. കത്തിച്ച മെഴുകു തിരികളുമായി വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുക്കും. വര്‍ഷത്തിലൊരിക്കല്‍ മുന്ന് നോമ്പ് തിരുനാള്‍ ദിനത്തില്‍ മാത്രമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം പള്ളിക്ക് പുറത്തിറക്കുന്നത്. പ്രദക്ഷിണമായി മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലെത്തിക്കുന്ന മുത്തിയമ്മയെ ഇന്ന് ഇവിടെ പ്രതിഷ്ടിക്കും.

നാളെ രാത്രിയില്‍ വീണ്ടും പ്രദക്ഷിണമായി മുത്തിയമ്മയെ തിരികെ കൊണ്ടുപോയി ദേവാലയത്തില്‍ പുന:പ്രതിഷ്ടിക്കുന്നതോടെ 8.30 ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ സന്ദേശം നല്‍കും. ഒമ്പതിന് ചരിത്രപ്രസിദ്ധമായ പുറത്ത് നമസ്‌ക്കാരം ആരംഭിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മികരാകും.

9.45ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ മൈക്കിള്‍ വെട്ടിക്കാട്ട്. പത്തിന് കപ്ലോന്‍ വാഴ്ച്ച. ഇന്ന് രാവിലെ ഏഴിന് കോട്ടയം അതിരൂപതയിലെ നവവൈദീകരുടെ കാര്‍മികത്വത്തില്‍ സമൂഹബലി, വൈകൂന്നേരം 5.15ന് വിശുദ്ധ യൂദാ തദേവൂസിന്റെ കപ്പേളയില്‍ നിന്നും 5.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കപ്പേളയില്‍ നിന്നും പ്രദക്ഷിണം.

ആറിന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച്ച, വേസ്പര-ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍, 7.15 ന് ലൂര്‍ദ് കപ്പേളയിലേക്കു മെഴുകുതിരി പ്രദക്ഷിണമാരംഭിക്കും. നാളെ രാവിലെ 6.30ന് ലൂര്‍ദ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന-ഫാ ജോസഫ് കീഴങ്ങാട്ട്, 7.30ന് സുറിയാനി പാട്ടുകുര്‍ബാന-ഫാ.ജെയിംസ് പൊങ്ങാനയില്‍, വൈകുന്നേരം നാലിന് ലൂര്‍ദ് കപ്പേളയില്‍ ലദീഞ്ഞ്, 6.45ന് ലദീഞ്ഞ്-ഫാ ജിബിന്‍ കീച്ചേരില്‍, ഏഴിന് പള്ളിയിലേക്കു പ്രദക്ഷിണമാരംഭിക്കും.

Advertisment