കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് മുട്ടക്കോഴിവളർത്തൽ പദ്ധതി ആരംഭിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: 2021-22 വർഷത്തെ പഞ്ചായത്ത്‌ പദ്ധതിപ്രകാരമുള്ള വനിതകൾക്ക് മുട്ടക്കോഴിവളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി മത്തായി നിർവഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്ധ്യ സജികുമാർ, വാർഡ് മെമ്പർമാരായ ജോയ്സ് അലക്സ്‌, ബിജു പുഞ്ച)യിൽ, ടെസ്സി സജീവ് എന്നിവർ സംബന്ധിച്ചു.

Advertisment

പഞ്ചായത്തിലെ 700 കുടുംബങ്ങൾക്കായി 7000 മുട്ട കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് വഴി മുട്ടയുല്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിടുന്നതായി കോഴാ സീനിയർ വെറ്റിനറി സർജൻ ഡോ: മിനി ജോസഫ് അറിയിച്ചു.

Advertisment