/sathyam/media/post_attachments/xhDZmQAYBJnYW54WbIfx.jpg)
കുറവിലങ്ങാട്:ജില്ലയിലെ പ്രധാന പൊതുമരാമത്ത്-തദ്ദേശസ്വയം ഭരണവകുപ്പുകളുടെ കീഴിൽ വരുന്ന പല റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ പരിപാലിക്കാൻ അധികൃതർ വീഴ്ച വരുത്തുന്നു. എംസി റോഡ്, പാലാ- തൊടുപുഴ റോഡ്, കുറുഞ്ഞി-പിഴക്-രാമപുരം-ഉഴവൂർ റോഡ് ഈ ഭാഗങ്ങളില്‍ വഴിയരികിലെ വഴിവിളക്കുകൾ മിഴികൾ അടഞ്ഞിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു എന്ന് നാട്ടുകാർ പറയുന്നു.
എംസി റോഡിന്റെയും പാലാ-തൊടുപുഴ റോഡിന്‍റെയും വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വഴിവിളക്കുകൾ തെളിഞ്ഞത് ചുരുങ്ങിയ ദിനങ്ങളിൽ മാത്രമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
കോടികണക്കിന് തുകകളാണ് സർക്കാരിന്റെ ഖജനാവിൽ നിന്നും ഇവയ്ക്കായി ചെലവഴിക്കുന്നത്. എന്നാൽ അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് വഴിവിളക്കുകൾ തെളിയാൻ കാലതാമസം നേരിടുന്നത്. ഇതിന് പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ വേഗത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us