മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ള ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കും: രാജേഷ് വാളിപ്ലാക്കൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിലാറിന്റെ ഇരുകരകളിലും ഉള്ള ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കും എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. മീനച്ചിലാറ്റിലെ മാലിന്യങ്ങളും, മണലും, ചെളിയുംനീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളുടെയും യോഗം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങൾക്ക് ശേഷമാണ് ബ്ലോക്ക് തല യോഗം ചേർന്നത്. ഇന്നുമുതൽ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ യോഗംചേർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, ശുചിത്വ മിഷൻ, ഗ്രീൻ കേരള മിഷൻ, മേജർ, മൈനർ ഇറിഗേഷൻ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് തുടങ്ങിയവരെ കൂടി ഈ പദ്ധതിയിൽ പങ്കാളികളാക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര, കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. സെബാസ്റ്റ്യൻ കട്ടക്കൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉഷ രാജു, ലിസി സണ്ണി, മഞ്ജു ബിജു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ്, ജോസ് ചെമ്പകശ്ശേരി, അനില മാത്തുക്കുട്ടി, ജോസി ജോസഫ്, ഷിബു പൂവേലി, ജെസ്സി ജോർജ്ജ്, ബിജു പി. കെ, ലാലി സണ്ണി, ഷീല ബാബു, ബാബു റാണി ജോസ്, ആനന്ദ് ചെറുവള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment