/sathyam/media/post_attachments/i5kwJAF6fdp03J6tJNTU.jpg)
പാലാ:പാലാ നഗരസഭ ചരിത്രപരമായ പുതിയ സംരംഭവുമായി മുന്നോട്ട്. പാലായിലെ വ്യാപാരി സമൂഹത്തിന് വരും കാലങ്ങളില്‍ അവരവരുടെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ആദ്യ ചുവടുവയ്പ് പാലാ നഗരസഭ ആരംഭിച്ചു.
വ്യാപാരികളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മുന്‍കാലങ്ങളിലെ ലൈസന്‍സ് രസീത്, തൊഴില്‍ കരം അടച്ച രസീത്, ബില്‍ഡിംഗ് ടാക്സിന്‍റെ കോപ്പി, നഗരസഭാ കെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവര്‍ വാടകയടച്ച രസീത് എന്നിവ ഒറ്റത്തവണ ഓണ്‍ലൈന്‍ സജിസ്റ്റര്‍ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അഭ്യര്‍ത്ഥിച്ചു.
ലൈസന്‍സ് പുതുക്കല്‍ മേള ഫെബ്രുവരി 23, 24 (ബുധന്‍, വ്യാഴം) തീയതികളില്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ നടത്തപ്പെടുന്നു. നഗരത്തിലെ അക്ഷയ കേന്ദ്രങ്ങളിലെയും ജനസേവാ കേന്ദ്രങ്ങളിലെയും പ്രതിനിധികളും നഗരസഭയിലെ ആരോഗ്യവിഭാഗം എച്ച്എസ്, എച്ച്ഐ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, റവന്യു വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരസഭയുടെ ഈ ചരിത്ര മാറ്റത്തില്‍ പങ്കാളികളാകണമെന്നും നഗരസഭ അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us