/sathyam/media/post_attachments/34M3djWefRzRq17NLnib.jpg)
ഭരണങ്ങാനം:പാലായിലെയും പരിസര പഞ്ചായത്തുകളിലും കടുത്ത വേനലിലുംകുടിവെള്ളം ലഭ്യമാക്കുന്നതിനു സത്വരമായ നടപടികൾ ഉണ്ടാകുമെന്ന് തോമസ് ചാഴികാടൻ എം.പി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽഅനുവദിച്ച 11 ലക്ഷം രൂപയും എം.പി ഫണ്ടിൽ നിന്നും തോമസ് ചാഴികാടൻ അനുവദിച്ച പത്ത് ലക്ഷം രൂപയും ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/SXuBaAyGk4fPSVg3WiCU.jpg)
30,000 ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് പൈ കട ഭാഗം , പനച്ചിക്കപ്പാറ ഭാഗം , മുരിങ്ങ ഭാഗം , കൊച്ചു മണ്ണാറ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ പൈപ്പ് ലൈനുകളും അനുബന്ധ പ്രവർത്തനങ്ങളും ആണ് നടത്തുന്നത്. ഇടപ്പാടി കുന്നേൽ മുറി പാലത്തിനു സമീപമുള്ള ഉള്ള നിന്നും 2 കിലോമീറ്റർ അകലെയുള്ള ലക്ഷംവീട് കോളനിക്ക് സമീപമുള്ള ടാങ്കിൽവെള്ളമെത്തിച്ച് ജല വിതരണം നടത്തുന്നത്.
/sathyam/media/post_attachments/xibJvYiJuvLAy7kQkxpv.jpg)
പുതിയ പൈപ്പ് ലൈനുകൾ വരുന്നതോടുകൂടി 225 - ഓളം വീടുകളിൽ വെള്ളം എത്തിക്കാൻ സാധിക്കും. ജലവിതരണ പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഭാവിയുടെ ആവശ്യങ്ങൾ കണക്കിലെടുത്തും ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
/sathyam/media/post_attachments/DtaD2QrTgLCtJ5hpTZqf.jpg)
സൊസൈറ്റി പ്രസിഡൻറ് സാബു വടക്കേ മുറി അധ്യക്ഷത വഹിച്ചു. ആനന്ദ് ചെറുവള്ളി ജോസുകുട്ടി അമ്പലമറ്റത്തിൽ, രാഹുൽ ജി. കൃഷ്ണൻ , ററി. കെ. ഫ്രാൻസിസ് ,ദേവസ്യ മത്തായി, ഷാജി പുത്തോട്ടായിൽ, ഷൈജു കാരിമറ്റം, പാപ്പച്ചൻ വാളിപ്ലാക്കൽ, ത്രേസ്യാമ്മ താഴത്തു വരിക്കയിൽ ,ബെന്നി ഓം പള്ളിയിൽ , ബിനീഷ് ഒഴുകയിൽ , സിന്ധു പ്രദീപ് ,ജിജിമോൻ പനച്ചിക്കപ്പാറ , സോയി താണോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us