എംസി റോഡിൽ മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

മോനിപ്പള്ളി: എംസി റോഡിൽ മോനിപ്പള്ളിയിൽ വാഹനാപകടം. രണ്ടു മരണം. ചൊവ്വാഴ്ച പുലർച്ചെ 5.30 ന്  കാറും ടോറസും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങിയ പന്തളം സ്വദേശികളാണ് മരിച്ചത്.

publive-image

പറന്തൽ തൊട്ടിലു വിളവീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ ശ്രീജിത്ത് 33. പറന്തൽ കലതി വിളയിൽ മനോജ് 33 എന്നിവരാണ് മരിച്ചത്. ടോറസോടിച്ചിരുന്ന സോമൻ 35 നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisment