/sathyam/media/post_attachments/MzgRdusVcE2aTQfY2Plt.jpg)
ഉഴവൂര്‍: ഉഴവൂർ ആശുപത്രിക്ക് സ്ഥിരമായ ഒരാംബുലൻസ് എന്ന ഉഴവൂർ പ്രദേശവാസികളുടെ ചിരകാല അഭിലാഷം ഇന്ന് പൂവണിഞ്ഞു. ഉഴവൂർ കെആര്‍ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിക്കായി കോട്ടയം ജില്ലാ പഞ്ചായത്തും, ഉഴവൂർ ബ്ലാക്ക് പഞ്ചായത്തും സംയുക്തമായി വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.
/sathyam/media/post_attachments/qA60vGfKeGqr4pyRWmOS.jpg)
താക്കോൽ കൈമാറ്റം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ബ്ലോക്ക് മെമ്പർമാരായ ജോൺസൺ പുളിക്കിയിൽ, പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, സിൻസി മാത്യു, രാജു ജോൺ ചിറ്റേത്ത്, ജീന സിറിയക്, സ്മിത അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ഗ്രാമപഞ്ചായത്തംഗം വി.സി സിറിയക് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us