കിണർ ശുചീകരണ വേളയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ ആളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: കിണർ ശുചീകരണ വേളയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ ആളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. ഇന്ന് രാവിലെ കുറവലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയുടെ വീട്ടിൽ 40 അടി താഴ്ചയും മൂന്നു മീറ്റർ വീതിയുമുള്ള കിണർ ശുചീകരിക്കുന്നതിനായി ഇറങ്ങിയ കുഞ്ഞുമോൻ (52) കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

Advertisment

നാട്ടുകാർ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെതുടർന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ശ്രീനാഥ് മറ്റു സേനാംഗങ്ങളുടെ സഹായത്താൽ നെറ്റ് റോപ്പ് ഉപയോഗിച്ച് കിണറ്റിലിറങ്ങി 10 മിനിറ്റുകൊണ്ട് കുഞ്ഞുമോനെ കരയിലെത്തിച്ചു.

തുടർന്ന് പ്രഥമശുശ്രൂഷ നൽകി സേനയുടെ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. വീഴ്ചയില്‍ കുഞ്ഞുമോന്‍റെ തലയ്ക്കും ശരീരത്തിനും ചതവും കാലുകൾക്ക് ഒടിവും സംഭവിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ സുവി കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഡി സന്തോഷ്, പ്രമോദ് കുമാർ, അനൂപ് കൃഷ്ണൻ, ശ്രീനാഥ് എസ്, കെഎസ് നന്ദു, ഈ ജെ അജയകുമാർ, മനു കെ സി, എച്ച്ജിമാരായ കെ എസ് മോഹനൻ, സുരേഷ്കുമാർ എൻ കെ, ജയ് മോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Advertisment