/sathyam/media/post_attachments/TVIt1aD5fACebsEipW8E.jpg)
പാലാ: കോവിഡ് പ്രതിസന്ധി മൂലം നിർത്തി വച്ചിരുന്ന വേളാങ്കണ്ണി തീർത്ഥാടന സർവീസ് പുനരാരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും എറണാകുളത്തു നിന്നും പാലായിൽ നിന്നുമാണ് പ്രാരംഭ ഘട്ടത്തിൽ സർവീസുകൾ.
പാലായിൽ നിന്നും ഉച്ചകഴിഞ്ഞു 3.30 നും എറണാകുളത്തു നിന്നും വൈകിട്ട് 5 നുമാണ് സർവീസുകൾ ആരംഭിക്കുന്നത്. പാലായിൽ നിന്നും ആരംഭിക്കുന്ന സർവീസ് കരിങ്കുന്നം, തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ വഴിയും എറണാകുളത്തു നിന്നും പുറപ്പെടുന്ന സർവീസ് ആലുവ, കളമശ്ശേരി, അങ്കമാലി, ചാലക്കുടി, കോയമ്പത്തൂർ, തഞ്ചാവൂർ വഴിയും വേളാങ്കണ്ണിയിൽ എത്തിച്ചേരും.
/sathyam/media/post_attachments/nP2pT2KmsVWEfn18SC1S.jpg)
2 x 2 സീറ്റിങ്ങ് ഉള്ള 40 സീറ്റുകളോടു കൂടിയ എയർ കണ്ടീഷൻഡ് എയർ ബസ്സാണ് സർവീസ് നടത്തുന്നത്. സീറ്റ് ഒന്നിന്ന് 2000 രൂപയാണ് ചാർജ്. ഭക്ഷണവും, താമസവും ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതാണ്.
ഗ്രൂപ്പുകളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള പ്രത്യേക പാക്കേജുകളും സ്പാർക്ക് ഹോളിഡേയ്സ് ഒരുക്കിയിട്ടുണ്ട്.
/sathyam/media/post_attachments/jRxV0X0w4eJDB5y1mve0.jpg)
ബുക്കിങ്ങിന്: പാല - 9447709822, 9400731822. കരിങ്കുന്നം - 9447236755. തൊടുപുഴ - 9446741278, 940090444, ജോതി സൂപ്പർ ബസാർ - 9744191888, 9249595616, വാഴക്കുളം - 9446820134. മൂവാറ്റുപുഴ - 9846496768, 9746462772. ഏറണാകുളം -984604774, 9847306110, 9447568747. ഗ്രൂപ്പ് ബുക്കിങ്ങിന് -7736135014, 984604774, 9847306110 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നടുവട്ടം സെൻ്റ് ആൻ്റണീസ് അസിസ്റ്റൻറ് വികാരി ഫാ. ജിതിൻ ഞവരക്കാട്ട് ആദ്യ തീർത്ഥാടന യാത്രയുടെ ആശിർവാദകർമ്മം നിർവഹിച്ചു. ചടങ്ങിൽ സ്പാർക്ക് ഹോളിഡെയ്സ് ഭാരവാഹികളും തീർത്ഥാടകരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us