തിടനാട്ടെ ജനകീയ ഡോക്ടർ ഞായർകുളം ഡോ. വക്കച്ചൻ വിടവാങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: തിടനാട്ടെ ജനകീയ ഡോക്ടർ ഞായർകുളം ഡോ. എൻ.ജെ വർക്കി എന്ന ഡോക്ടർ വക്കച്ചൻ (83) വിടവാങ്ങി. പ്രദേശത്ത് ഹോമിയോപ്പതി ചികിത്സയ്ക്കു പൊതുജനത്തിനിടയിൽ പ്രചാരം ഉണ്ടാക്കിയത് ഇദ്ദേഹമായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച 2.30 ന് വീട്ടില്‍ ആരംഭിച്ച് തിടനാട് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Advertisment

തിടനാട് പഞ്ചായത്തിൽ മാത്രമല്ല, ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള വിവിധ രോഗത്തിന് അടിപ്പെട്ട ആയിരകണക്കിന് ആളുകൾ തിടനാട്ടെത്തി അദ്ദേഹത്തിന്റെ കൈപ്പുണ്യം അനുഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ തിടനാടിന്റെ മറ്റു പ്രദേശങ്ങളിലേയും, ഒരു തീരാ നഷ്ട്ടം തന്നെയാണ് ഡോ. വക്കച്ചൻ ഞായർകുളത്തിന്റെ വേർപാട്.

Advertisment