/sathyam/media/post_attachments/9fmiNd5Grv8xFEv4tfOF.jpg)
കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ഉദ്‌ഘാടകനായിരുന്ന ചടങ്ങിൽ പ്രമുഖ ശാസ്ത്ര സാഹിത്യകാരനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റു മായ പ്രൊഫ. കെ. പാപ്പൂട്ടി മുഖ്യപ്രഭാഷണം നടത്തി.
കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ഡോ. സരിത കെ. ജോസ്, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സൈജു തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി ഓൺലൈൻ പ്രബന്ധാ വതരണ മത്സരം നടത്തി. കോളേജിലെ ക്വിസ് ക്ലബ്ബുമായി സഹകരിച്ച് വിവിധ വകുപ്പുകളിലെ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി.
ഇന്ത്യൻ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേർസ്, അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേർസ് കേരള, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറവിലങ്ങാട് എന്നിവയുടെ സഹകരണത്തോടെയാണ് ശാസ്ത്രദിനാഘോഷ പരിപാടി നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us