പാലാ ഗവ: ഹോമിയോ ആശുപത്രിയിലും സ്വാന്തന പരിചരണ വിഭാഗം - ആൻ്റോ പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പാലാ ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലും സാന്ത്വന പരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.

Advertisment

ഗൃഹകേന്ദ്രീകൃത പരിചരണത്തിന് ഡോക്ടറും പാലിയേറ്റീവ് നഴ്സും അടങ്ങിയ സംഘത്തിന്റെ സേവനം ഇനി മുതൽ ലഭ്യമാണ്. ആഴ്ചയിൽ എല്ലാ ദിവസവും ഒപി സൗകര്യവും ലഭ്യമാണ്. കിടത്തി ചികിത്സ ആവശ്യം ഉള്ളവർക്ക് അഞ്ചു കിടക്കകളോട് കൂടിയ ഐപി സൗകര്യവും പാലിയേറ്റീവ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

കോവിഡ് 19 കാലയളവിൽ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും അവർക്കു വേണ്ടിവരുന്ന മരുന്നുകൾ കൊടുക്കുകയും , കിടപ്പു രോഗികൾക്ക് യൂറിനറി കത്തിറ്ററയിസെഷന്‍ ആവശ്യമുള്ളവർക്ക് ചെയതു കൊടുക്കുകയും, വ്രണങ്ങൾ ഉള്ളവരുടെ ഡ്രസിങ് നടത്തുകയും ചെയ്തിരുന്നു.

ആര്‍. എം.ഒ ഡോ. ഹേമ ജി. നായര്‍, പാലിയേറ്റീവ് നഴ്സ് തുടങ്ങിയവരുടെ വിദഗ്ദ്ധ സേവനവും ലഭിക്കുന്നു. ഡി.എം.ഒ. ഡോ.അജി വില്‍ബര്‍ , ആശുപത്രി സൂപ്രണ്ട് ഡോ.ടി. കെ. ചന്ദ്രശേഖരന്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെ ഈ പദ്ധതി വിജയകരമായി നടത്തി വരുന്നത്.

ഈ ആശുപത്രിയിൽ നിന്നും ഒപിയിൽ 1975 പേർക്കും ഐപിയിൽ 29പേർക്കും, വൃദ്ധസദന സന്ദർശനങ്ങൾ വഴി 637രോഗികൾക്കും സേവനം നൽകിയതായി അവർ അറിയിച്ചു.
ഹോമിയോ വൈദ്യ ശാഖ മറ്റു ചികിത്സ രീതികളെ അപേക്ഷിച്ചു പാർശ്വഫല രഹിതവും ചികിത്സാ ചിലവ് കുറഞ്ഞതും, മറ്റു ചികിത്സാ രീതികളുമായി ആവശ്യമെങ്കിൽ സമന്വയിപ്പിക്കാവുന്നതും ആയതു കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി കൈവരിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു.

Advertisment