/sathyam/media/post_attachments/BJBnWAXpCPcEZElSuV7a.jpg)
കല്ലറ: കല്ലറ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2929000 രൂപ മുടക്കി കല്ലറ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കുറുവിലങ്ങാട്- ചേർത്തല മിനി ഹൈവേയുടെ സൈഡിൽ (ചന്തപ്പറമ്പ്) പണി പൂർത്തീകരിച്ച പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഷാ രാജപ്പൻ നായർ, സ്ഥിരം സമിതി ആദ്യക്ഷന്മാരായ വി.കെ ശശികുമാർ, മിനി ജോസ്, ജോയി കോട്ടായിൽ, മെമ്പര്മാരായ ലീല ബേബി, അരവിന്ദ് ശങ്കർ, രമേശ് കവിമാറ്റം, അമ്പിളി ബിനീഷ്, ജോയ് കൽപകശ്ശേരി, മിനി ആഗസ്റ്റിൻ, അമ്പിളി മനോജ്, ഉഷ റെജിമോൻ, പഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി എൻ എൻ, കൂടാതെ ഫാ. മാത്യു കൊട്ടൂപറമ്പിൽ. കെ ടി സുഗുണൻ, ഫിലിന്ദ്രൻ, അനിരുദ്ധൻ, തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവർ സന്നിഹിതരായിരുന്നു.
/sathyam/media/post_attachments/D9EDXbTshVAZl4XyTdZm.jpg)
ഈ കെട്ടിടവും ഇതിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലവുമാണ് കല്ലറയിൽ അനുവദിച്ച പുതിയ പോലീസ് സ്റ്റേഷന് വേണ്ടി കൈമാറുന്നത്. കൈമാറ്റ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും, ഉടൻ തന്നെ കല്ലറയിൽ പോലീസ് സ്റ്റേഷന്റെ ഉദ്ഘടന കർമം ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us