/sathyam/media/post_attachments/sKLwvSgRis1mBi1GEuTS.jpg)
കല്ലറ: കല്ലറ നിവാസികളായ 1965 യുദ്ധത്തിൽ മരണമടഞ്ഞ സി.കെ സുദർശനന്‍, 1971 ഇന്ത്യ - പാക്ക് യുദ്ധത്തിൽ മരണമടഞ്ഞ ഔസഫ് തോമസ് എന്നീ ധീര ജാവന്മാരുടെ കുടുംബാംഗങ്ങൾക് പ്രധാന മന്ത്രിയുടെ ആദരവ് കൈമാറുന്നതിനു വേണ്ടി കോട്ടയം എന്‍സിസി കമ്മന്റിങ് ഓഫീസർ കേണൽ സുനീർ ഛത്രി, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെയും ഭരണ സമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ധീര ജാവനായ സി.കെ സുദർശനന്റെ സഹോദരൻ സന്തോഷ് കുമാറിനും, ജവാൻ ഔസഫ് തോമസിന് വേണ്ടി തോമസ് വരകുകാലായ്ക്കും പുരസ്‌കാരങ്ങൾ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേണൽ സുനീർ ഛത്രി, അമിത് സിംഗ്, മറ്റ് എന്‍സിസി കോട്ടയം യൂണിറ്റിലെ ജാവന്മാർ, വാർഡ് മെമ്പര്മാരായ വി.കെ ശശികുമാർ, അമ്പിളി മനോജ്, അരവിന്ദ് ശങ്കർ, ജോയ് കൽപകശ്ശേരി, മിനി അഗസ്റ്റിൻ, മിനി ജോസ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us