പരുമലകുന്ന് ഡേവിസ് നഗറിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:കുടിവെള്ളക്ഷാമം മൂലം നൂറോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന പരുമലകുന്ന് ഡേവിസ് നഗറിനെ അവഗണിക്കുന്ന മുനിസിപ്പൽ ഭരണകൂടം മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Advertisment

പാലാ നഗരസഭയിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയ ചെയർമാൻ മാസങ്ങളായി ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ വിഷയത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുവാൻ ഭരണപക്ഷ കൗൺസിലറും തയ്യാറാകുന്നില്ല എന്നത് നിർഭാഗ്യകരമാണ്.

കോളനിയിലെ കിണറും, ആയുർവേദ ആശുപത്രിക്ക് സമീപമുള്ള കിണറും ആഴംകൂട്ടി, പുതിയ പൈപ്പ് ലൈനുകൾ വലിച്ച്, മോട്ടോറുകളും സ്റ്റാൻഡ്ബൈ മോട്ടോറുകളും സ്ഥാപിച്ചാൽ സുഗമമായ കുടിവെള്ളവിതരണം ഉറപ്പാക്കാവുന്നതേയുള്ളൂ.

എത്രയും വേഗം ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അടിയന്തരമായി ജനങ്ങളുടെ കഷ്ടപ്പാട് പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മണ്ഡലം പ്രസിഡണ്ട് തോമസ് ആർ.വി ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisment