ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/eFJARdMSNPZl8IsFRkNE.jpg)
പാലാ: ഞാെണ്ടിമാക്കൽ കവലയിൽ വഴിയാത്രക്കാരിയായ വിദ്യാർത്ഥിനിയെ വർക് ഷോപ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കൽ കവലയിൽ മാരുതി വർക്ക് ഷോപ്പ് നടത്തുന്നയാൾ വിദ്യാർത്ഥിയും ഗർഭിണിയുമായ യുവതിയും ഭർത്താവും നടന്നു പോകുമ്പോൾ വർക്ക്ഷോപ്പിൽ നിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം.
Advertisment
യുവതിയെ കമൻൻ്റടിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വർക് ഷോപ് ഉടമയും കുട്ടാളികളും അടിച്ചു വീഴ്ത്തുകയും യുവതിയെ ബുട്ട് ഇട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. പോലിസിനെ വിളിക്കാൻ തുടങ്ങിയ ദമ്പതികളെ വണ്ടിയിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പോലീസ് വരുന്നതിന് തൊട്ടു മുൻപ് പ്രതികൾ അവിടുന്ന് വാഹനത്തിൽ കടന്നു കളഞ്ഞുവത്രെ. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us