വയലാ ഞരളപ്പുഴ ടൂറിസം പദ്ധതിക്കായി സർവ്വകക്ഷി യോഗം ചേർന്നു; പച്ചക്കൊടി കാട്ടി പഞ്ചായത്തും ഡിറ്റിപിസിയും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: അതി മനോഹരമായ പ്രക്യതി ദ്യശ്യങ്ങൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ഞരളപ്പുഴ ടൂറിസം പദ്ധതി നടപ്പിൽ വരുത്തുന്നതിനായി സർവ്വകക്ഷി യോഗം ചേർന്നു.

Advertisment

വലിയ കുന്നുകളും താഴ് വാരങ്ങളും സൂര്യാസ്തമയവും കത്തുന്ന ചൂടിന്റെ ഉഷ്ണം അകറ്റുന്നതിനായി വീശിയടിക്കുന്ന ഇളം കാറ്റും കുന്നിൽ മുകളിലെ വലിയ തടാകങ്ങളും 600 ൽ അധികം വർഷത്തെ പഴക്കമുള്ള കാനന അയ്യപ്പേ ക്ഷേത്രവും സമീപ പട്ടണങ്ങളിലെ മനോഹര കാഴ്ചകളും ഒറ്റയടിക്ക് ദർശിക്കണമെങ്കിൽ ഞരളപ്പുഴയിൽ എത്തണം.

ഈ പ്രദേശത്തെ മലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഒരു റോപ്പ് വേ നിർമ്മിച്ചാൽ സഞ്ചാരികൾക്ക് ആകാശ യാത്രയുടെ കുളിർമ മനോഹരമായിരിക്കും. തടാകങ്ങളിലെ ജലാശയങ്ങളിൽ പെഡൽ ബോട്ടുകളോ കുട്ട വഞ്ചികളോ എത്തിച്ചാൽ ഇത് സഞാരികൾക്ക് മികച്ച ഒരു വിനോദ അനുഭവം ഒരുക്കുവാൻ കഴിയുന്നതാണ്.

കൂടാതെ ഈ പ്രദേശം ഒരു അഡ്വഞ്ചർ സോൺ കൂടിയാണ് ഇത് വിദ്യാർത്ഥികൾക്ക് വിനോദേ ത്തേ ടൊപ്പം വിജ്ഞാന നത്തിനും ഉതകുന്ന തരത്തിൽ വികസിപ്പിക്കുവാൻ സാധിക്കും മലകയറ്റ സാഹസിക യാത്രികർക്ക് ഇവിടം ഒരു പുത്തൻ അതു ഭവമായി തീരും.

സമീപ ടൂറിസം കേന്ദ്രങ്ങൾ അയ കുമരകത്തേക്കും വാഗമണ്ണിലേക്കും ഇവിടുന്ന് കുറഞ്ഞ ദൂരം മാത്രമെയുള്ളു എന്നതും ഞരളപ്പുഴയുടെ പ്രത്യേകതയാണ്. ഇവിടുത്തെ സൂര്യസ്തമയം അതി ഗദീരമാണ് മലകൾക്കിടയിലേക്കുള്ള സൂര്യന്റെ യാത്ര കാണികൾക്ക് ഒരു അനുഭവം തന്നെയാണ്.

ഇവിടെനിന്നു നോക്കിയാൽ കിടങ്ങൂർ, കാപ്പൂർ, കാണക്കാരി, പട്ടിത്താനം പ്രദേശങ്ങളിലെ തോടുകളും മലനിരകളും കൺകുളിർക്കെ ദർശിക്കാവുന്നതാണ്. സാഹസിക വിനോദങ്ങളായ ബൻഞ്ചി ജംപിംഗ് റാപ്പിളിഗ് തുടങ്ങിയവക്കും ഇവിടം പ്രയോജനപെടുത്താവുന്നതാണ്.

ഞരളപ്പുഴ ടൂറിസം പദ്ധതിക്ക് സർവ്വ പിന്തുണയുമായി കടപ്ലാമറ്റം പഞ്ചായത്തും വിവിധ രാഷ്ര്ടീയ കക്ഷികളും സമുദായിക സംഘടനകളും രംഗത്ത് എന്നി കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ടൂറിസം പദ്ധതി എഞ്ചിനീയർ എ പി സതീശൻ പദ്ധതി വിശദീകരിച്ചു.

ഞരളപ്പുഴ ദേവസ്വം പ്രസിഡന്റ് രാമൻ നമ്പൂതിരി, വയലാ പള്ളി വികാരി ഫാ ജോസ് തറപ്പേൽ, വാർഡ് അംഗം പ്രവീൺ പ്രഭാകർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമുദായിക നേതാക്കൾ, സാംസ്ക്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രധിനിധികൾ, ടൂറിസം പ്രവർത്തകൾ തുടങിയവർ സംസാരിച്ചു.

ആദ്യ ഘട്ടമായി ഡിറ്റിപിസി 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകുന്നത്. വിദേശികൾക്കും സ്വദശികൾക്കുമായി താമസ സൗകര്യം ഭക്ഷണശാല തുടങ്ങിയവ ഒന്നാം ഘട്ടത്തിൽ പെടും.

Advertisment