/sathyam/media/post_attachments/hW4kOcPobcKqjVtmZMtE.jpg)
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴാ നയാഗ്ര കുടിവെള്ള സൊസൈറ്റിയുടെ ഗുണഭോക്താക്കൾ നൽകിയ ഐ.എം.ഐ.എസ്. എൻട്രി ഫോറവും അനുബന്ധ രേഖകളും സൊസൈറ്റി പ്രസിഡന്റ് എൻ.വി ജോർജ് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്ക് കൈമാറുന്നു.
കോഴാ: ശുദ്ധജല വിതരണം നടത്തുന്ന നയാഗ്ര കുടിവെള്ള സൊസൈറ്റിയുടെ പ്രവർത്തനം വളരെ മെച്ചപ്പെട്ടതാണെന്നും ഏറെ ഉത്തരവാദിത്തത്തോടെ വീഴ്ചയില്ലാതെ ജല വിതരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന സൊസൈറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിന് സർക്കാർ രൂപംകൊടുത്ത റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി കേരളാ വാട്ടർ അതോറിറ്റിവഴി ഗാർഹിക കണക്ഷൻ ലഭിക്കുന്നതിന് ഗുണഭോക്താക്കൾ നൽകുന്ന ഐ.എം.ഐ.എസ് എൻട്രി ഫോറവും അനുബന്ധ രേഖകളും കോഴാ നയാഗ്ര കുടിവെള്ള സൊസൈറ്റി പ്രസിഡന്റ് എൻ.വി ജോർജ്ജ് നടുവിലേക്കുറ്റിന്റെ പക്കൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു.
സെക്രട്ടറി കെ.ആർ ഉണ്ണികൃഷ്ണൻ നായർ കാഞ്ഞിരവേലിൽ, ട്രഷറർ ഗോപിനാഥൻ നായർ കുന്നത്ത്, ഭാരവാഹികളായ മാത്യു ചെറുമലയിൽ, സോമൻ വട്ടക്കാട്ടിൽ, ബാഹുലയൻ പുളിനിൽക്കുംതടത്തിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us