/sathyam/media/post_attachments/mnZWEBbtB6ezDuBDdXHC.jpg)
പട്ടിത്താനം: യാതൊരു വ്യക്തമായ രേഖകളും ഇല്ലാതെ കാണക്കാരി പഞ്ചായത്തിൽ കല്ലിടാൻ എത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാരും രാഷ്ട്രീയ ജനപ്രതിനിധികളും ചേർന്ന് തടഞ്ഞു. ബൗൺഡറിസ് അക്റ്റ് പ്രകാരം ഇപ്പോൾ സാമൂഹികാഘാത പഠനത്തിന് അതിരാടയളകല്ലിടാൻ ഡീമാർക്ക് ചെയ്യാൻ മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്, കല്ലിടാൻ കോടതി പറഞ്ഞിട്ടില്ല.
/sathyam/media/post_attachments/czcOfA0J170O5FPcP2DQ.jpg)
കാണക്കാരി പഞ്ചായത്തിലെ മെമ്പരായ ബെറ്റ്സിമോൾ ജോഷി, ലൗലിമോൾ വർഗീസ്, അനിത മോഹനൻ, തമ്പി കാവുപറമ്പിൽ, സാംകുമാർ, ഇന്ത്യൻ നാഷണൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി യു മാത്യു, ബിജെപി കർഷകമോർച്ച ജില്ല സെക്രട്ടറി ഷിജോ എസ്.ആര്‍, കേരള കോൺഗ്രസ്സ് കാണക്കാരി മണ്ഡലം പ്രസിഡൻ്റ് റോയി ചാണകപ്പാറ, ബിജെപി കടുത്തുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി വി കെ സദാശിവൻ, കെ റെയിൽസിൽവർ ലൈൻ വിരുദ്ധ സമിതി വൈസ് ചെയർമാൻ ചാക്കോച്ചൻ മണ്ഡലം, ഇന്ത്യൻ നാഷണൻ കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ജോഷി ആരംപള്ളി, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോയി, ബിജെപി കാണക്കാരി പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ, വനിത കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജോമോൾ ഫ്രാൻസിസ്, ബിജെപി മണ്ഡലം പ്രസിഡൻ്റ് ഗീരിഷ് കുമാർ എന്നിവരും നാട്ടുകാരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us