/sathyam/media/post_attachments/8F55Vg2xYWURr5yGySnq.jpg)
കോട്ടയം: അഖില കേരള ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 7 ദിവസങ്ങളായി നടത്തിവരുന്ന ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രക്ക് അനുമോദനം അർപ്പിച്ചുകൊണ്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎ തെളളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ക്നാനായത്തൊമ്മന്റെയും ഉറഹാ മാർ യൗസേപ്പിന്റെയും ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.
ക്നാനായ സമുദായത്തിന്റെ ഭാവി വളർച്ചയ്ക്ക് കത്തോലിക്കാ സഭ വിശ്വാസികളുടെ ആത്മീയ- ഭൗതിക പുരോഗതിക്കും കൂടുതൽ കരുത്ത് പകരുന്ന മുന്നേറ്റമാണ് ക്നാനായ പ്രേഷിത കുടിയേറ്റ സന്ദേശയാത്രയിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ക്നാനായ മക്കൾ നൽകിയിട്ടുള്ള ശക്തമായ പിന്തുണ വ്യക്തിപരമായി മറക്കാനാവാത്ത കാര്യമാണെന്നും എംഎൽഎ പറഞ്ഞു.
ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുര,കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു വലിയ പുത്തൻപുരയിൽ, ബിനു ചെങ്ങളം, ഗവൺമെൻറ് പ്ലീഡർ ബിബിൻ പുല്ലുകാട്, തോമസ് കോട്ടൂർ, ഷിജു ചാക്കോ താന്നിച്ചുവട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോൻസ് ജോസഫ് എംഎൽഎ പുഷ്പാർച്ചന നടത്തിയതും ആശംസകളൾ അർപ്പിച്ചതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us