വനിതാദിനത്തിൽ മുടി ദാനം ചെയ്ത് പുതുവേലി സ്കൂളിലെ വിദ്യാർത്ഥിനികൾ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പുതുവേലി: പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പുതുവേലി സ്കൂൾ വനിതാദിനത്തിൽ മുടി ദാനം ചെയ്ത് മാതൃകയായി.

Advertisment

പത്താം ക്ലാസ് വിദ്യാർഥിനികളായ ശാലു ബിജു, നിഖിത സൂസൻ മാത്യു, സൂര്യ സുരേഷ് എന്നിവരാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ, കൂത്താട്ടുകുളം നഗരസഭ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കേശദാന ക്യാമ്പിൽ മുടി നൽകിയത്.

അർബുദം ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമ്മിച്ച് നൽകുന്നതിനാണ് 30 സെൻറീമീറ്റർ നീളത്തിൽ മുടി നൽകി കുട്ടികൾ മാതൃക കാണിച്ചത്.

Advertisment