ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ: ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീസുരക്ഷ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷൻ അംഗം പി.എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

സ്ത്രീ സുരക്ഷ സെമിനാർ ക്ലാസ് റിട്ടയർ അധ്യാപിക ലില്ലി മാത്യു എണ്ണംപ്ലാശ്ശേരിൽ ക്ലാസ് നയിച്ചു. ലൈബ്രറിയുടെ വൈസ് പ്രസിഡന്റ് കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.കെ.സി അലക്സാണ്ടർ, മിനി സതീഷ്,സലി രാമചന്ദ്രൻ, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, സിന്ധു സജി എന്നിവർ പ്രസംഗിച്ചു

Advertisment