/sathyam/media/post_attachments/zzK983b86vBa6pGORVCm.jpg)
കോട്ടയം: റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളായ റബ്ബർ ആക്ടും സ്പൈസസ് ആക്ടും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം റബ്ബർ ബോർഡ് ആഫീസിലേയ്ക്ക് കർഷക സംഘം നേതൃത്വത്തിൽ കൃഷിക്കാർ മാർച്ച് നടത്തി.
എന്‍ജിഒ യൂണിയൻ ആഫീസിന് സമീപത്തു നിന്ന് നൂറുകണക്കിന് കർഷകർ പങ്കെടുത്ത മാർച്ചിനു ശേഷം തുടർന്ന് നടത്തിയ ധർണ്ണ കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം.ടി. ജോസഫ്, സി.പി.ഐ (എം) സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ. അനിൽകുമാർ, കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എൻ. ബിനു, ഗീതാ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കർഷക സംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ: R. നരേന്ദ്രനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us