/sathyam/media/post_attachments/1zKvE2fZO561TcW1oYue.jpg)
പാലാ: ഭിന്നശേഷികാർക്ക് ചലന സഹായി ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ രണ്ടാം ഘട്ടം ക്യാമ്പ് പാലായിൽ നടത്തി. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായി ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ക്യാമ്പിൽ പാലാ മുൻസിപ്പൽ പ്രദേശത്തെയും, ളാലം ബ്ലോക്കിന്റെ കീഴിലുള്ള കടനാട്, കരൂർ, കൊഴുവനാൽ, ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട ബ്ലോക്കിന്റെ കിഴിലുള്ള തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം പഞ്ചായത്തുകളിലേയും പാമ്പാടി ബ്ലോക്കിന്റെ കീഴിലുള്ള പാമ്പാടി, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, മീനടം, കിടങ്ങൂർ, മണർകാട് എന്നീ പഞ്ചായത്തുകളിലെയും മുഴുവൻ അർഹരായ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള രണ്ടാം ഘട്ട ഭിന്നശേഷി നിർണയ ക്യാമ്പിന്റെ ഉൽഘാടനം പാലാ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സർവ്വ ശ്രീ തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു.
40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി.പി.എൽ/എ.പി.എൽ വിഭാഗത്തിൽപ്പെട്ട വരും, പ്രതിമാസ വരുമാനം 15000/-രൂപയിൽ താഴെ ഉള്ളവരുമായ 100-ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു.
അർഹരായവർക്ക് ആവശ്യമായ ചലന സഹായി / ഉപകരണങ്ങൾ ഏപ്രിൽ മാസത്തിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. നഗരസഭ ചെയർമാൻ ശ്രീ ആന്റോ ജോസ് പടിഞ്ഞാറക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് റൂബി ജോസ് സ്വാഗതം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, അഡ്വക്കേറ്റ് ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന ഗോപാലൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ എബ്രഹാം, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു തുടങ്ങിയവർ ആശംസകളറിയിച്ചു.
സിഡിപിഒ ജിനു മേരി ബെഞ്ചമിൻ, സാമൂഹ്യ നീതി ഓഫീസ് സീനിയർ സൂപ്രണ്ട് പ്രമോദ്‌കുമാർ എം. പി തുടങ്ങിയവർ ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് വിശദീകരിക്കുകയുണ്ടായി. ജില്ലയിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും, അലിംകോ ഉദ്യോഗസ്ഥരും, ജില്ലാ സാമൂഹ്യ നീതി ഉദ്യോഗസ്ഥരും, ക്യാമ്പിന് നേതൃത്വം കൊടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us