ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം; കോട്ടയത്ത് വീട്ടമ്മ മരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: ഞീഴൂർ റോഡിൽ കുടുക്കമറ്റം ഭാഗത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു മറിഞ്ഞു വീട്ടമ്മ മരിച്ചു. ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർക്കു പരുക്ക്. ഞീഴൂർ ചായംമാവ് കൊള്ളു മാക്കീൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാരദ (65) ആണ് മരിച്ചത്. കൃഷ്ണൻകുട്ടി (70), മകൻ അനീഷിന്റെ ഭാര്യ സുജിത (30), ഒരു വയസ്സുള്ള കുട്ടി എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയ്ക്ക് നിസാര പരുക്ക് മാത്രം.

Advertisment

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കൃഷ്ണൻകുട്ടിയും കുടുoബവും സഞ്ചരിച്ച ഓട്ടോറിക്ഷ കാട്ടാമ്പാക്ക് ഭാഗത്തു നിന്നു കുറവിലങ്ങാട്ടേയ്ക്ക് വരുമ്പോൾ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽ കുടുങ്ങിയ ശാരദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൃഷ്ണൻകുട്ടി, സുജിത എന്നിവർക്കു സാരമായ പരുക്കുണ്ട്.

Advertisment