/sathyam/media/post_attachments/MaTNVbVS22Lz1C8sPF7I.jpg)
കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിക്കുന്ന വിളയങ്കോട് പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
നിലവിൽ ഉള്ള കെട്ടിടം കാലപഴക്കം കൊണ്ട് ജീർണാവസ്ഥയിൽ ആയതിനാൽ പുസ്തകങ്ങൾ, ഫർണിച്ചറുകൾ എന്നിവ ഉപയോഗശൂന്യമായി കൊണ്ടിരിക്കയാണ്. പഞ്ചായത്തിൻറെ ഗ്രാമ കേന്ദ്രവും മറ്റു പ്രധാന പരിപാടികളും ഈ കെട്ടിടത്തിലാണ് ഇപ്പോൾ നടത്തുന്നത്. ലൈബ്രറിയുടെ കൈവശമുള്ള 3 സെൻറ് സ്ഥലത്താണ് എംപി ഫണ്ട് ഉപയോഗിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ കൊട്ടുകാപ്പള്ളി, സി സി ജോസഫ് എന്നിവർ എം പി ക്ക് നിവേദനം നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us