ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/1vknrXSubwKnHKLJmNUe.jpg)
ഉഴവുർ: ഉഴവുർ - മാങ്കുഴി - പയസ്‌മൗണ്ട് - മോനിപ്പള്ളി റോഡരികിൽ ഏകദേശം അഞ്ച് മാസത്തോളമായി കെ.എൽ 5 ജെ 2883 നമ്പർ ഹിറോഹോണ്ട ബൈക്ക് ഇരിക്കുവാൻ തുടങ്ങിയിട്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും ബൈക്ക് എടുക്കാത്തതുകാരണം നാട്ടുകാർ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Advertisment
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുറവിലങ്ങാട് പൊലീസിനും ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ആരെങ്കിലും മോഷ്ടിച്ച ബൈക്കുമായി വന്നപ്പോൾ ഇന്ധനം തീർന്നതാണോ അതോ ലഹരി കടത്തിന് ഉപയോഗിക്കുന്ന ഇരുചക്ര വാഹനം ആണോ എന്നുള്ള സംശയം പ്രദേശവാസികളുടെ ഇടയിൽ ഉയർന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us