സ്ത്രീപക്ഷ നവകേരള പ്രചാരണ ജാഥയ്ക്ക് നാളെ പാലായിൽ സ്വീകരണം - മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:സ്ത്രീപക്ഷ നവകേരള പ്രചാരണ പരിപാടിയുടെ ഭാഗമായി 'സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാജാഥ നാളെ പാലാ നഗരസഭയിലേക്ക് എത്തുകയാണ്.

Advertisment

പ്രസ്തുത ജാഥയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലേക്കായി, നഗരസഭ ടൗൺ ഹാളിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബഹു മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് നിർവഹിക്കുന്നു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ജാഥാ സംഘത്തിന്റെ സ്വീകരണത്തിനുശേഷം കലാജാഥ യുടെ ഭാഗമായുള്ള നാടക നൃത്തശില്പം നടത്തുന്നതാണ്. എല്ലാ നാട്ടുകാരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത് ജാഥയുടെ സന്ദേശം ഉൾക്കൊള്ളണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Advertisment